ടെക്‌നോ കാമണ്‍ 16 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ സെപ്റ്റംബര്‍ 3ന് അവതരിപ്പിക്കും. ഈ ഫോണില്‍ ഉയര്‍ന്ന നിലവാരമുള്ള 64 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറയാണ് വരുന്നത്.
ടെക്‌നോയുടെ ഈ ഫ്രന്റ്‌ലൈന്‍ ഫോണ്‍ 6.9 ഇഞ്ച് ഡ്യുവല്‍ ഡോട്ട് ഇന്‍ ഡിസ്പ്ലേയുമായാണ് വരുന്നത്. അള്‍ട്രാ വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയുള്ള 48 മെഗാപിക്‌സല്‍ ഡ്യുവല്‍ ഫ്രണ്ട് ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാമണ്‍ 16 ന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. അതില്‍ പ്രൈമറി 64 മെഗാപിക്‌സല്‍ സെന്‍സര്‍ ക്യാമറയാണ് വരുന്നത്. ഇത് ടെക്‌നോ കാമണ്‍ 15 ന്റെ 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയേക്കാള്‍ ഉയര്‍ന്നതാണ്.
ടെക്‌നോ ഫോണിന് പൂര്‍ണ്ണ സ്‌ക്രീന്‍ ഡിസൈനിന്റെ നോച്ചില്‍ അള്‍ട്രാ-നേര്‍ത്ത ബെസലുകളുണ്ട്. ഡിസ്‌പ്ലേയുടെ മുകളില്‍ ഇടത് കോണില്‍ വരുന്ന ഡ്യൂവല്‍ പഞ്ച്-ഹോള്‍ ഡിസൈന്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ, കാമണ്‍ 16 ന് അള്‍ട്രാ-നൈറ്റ് പോര്‍ട്രെയിറ്റ് മോഡും ഒരു സൂപ്പര്‍ വീഡിയോ മോഡും ഉണ്ടായിരിക്കും. ഇതിന് 33W ഫ്‌ലാഷ് ചാര്‍ജും വരുന്നു.