ഞെട്ടല്‍ മാറാതെ വൈദ്യലോകം ; രണ്ട് വര്‍ഷമായി മുട്ടയിട്ട്‌ 14 വയസുകാരന്‍

20 YEAR OLD BOY

ജക്കാര്‍ത്ത: അവിശ്വസനീയമായ സംഭവങ്ങള്‍ പലതും വാര്‍ത്തയില്‍ ഇടംപിടിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വിവരങ്ങളില്‍ എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇത്തരത്തില്‍ അത്ഭുതപ്പെടുത്തുന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 വയസുകാരനാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം.

അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. മുട്ട തന്നെയാണോ എന്നറിയാന്‍ ഉടച്ചുനോക്കിയപ്പോള്‍ മഞ്ഞയും വെള്ളയും ചേര്‍ന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് കുട്ടിയെ ഡോക്ടര്‍മാരെ കാണിക്കുയും എക്‌സ്‌റേ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ മുട്ടയുള്ളതായി കാണുകയും ചെയ്തു.

പിന്നീട് ഡോക്ടര്‍മാരുടെ മുന്നില്‍ വെച്ചും കുട്ടി രണ്ട് തവണ മുട്ടയിട്ടു. കുട്ടി മുട്ട വിഴുങ്ങിയതോ അല്ലെങ്കില്‍ മലദ്വാരത്തിനുള്ളില്‍ കയറ്റിവെച്ചതോ ആകാമെന്നാണ് ഡോക്ടര്‍മാരുടെ വാദം. ഒരു മനുഷ്യശരീരത്തില്‍ നിന്ന് യാതൊരു കാരണവശാലും മുട്ട വരില്ലെന്നും അത് അസാധ്യമായ കാര്യമാണെന്നുമാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ ഡോക്ടര്‍മാരുടെ വാദം അംഗീകരിക്കാന്‍ കുട്ടിയോ മാതാപിതാക്കളോ തയ്യാറായിട്ടില്ല. സ്വാഭാവികമായ മറ്റെല്ലാ ആന്തരികാവയവങ്ങളുമായി ജനിച്ച ഒരു മനുഷ്യകുട്ടിയുടെ ശരീരത്തില്‍ എങ്ങനെ മുട്ട വരുന്നു എന്ന ആശങ്കയിലാണ് വൈദ്യലോകം.

ഇന്തോനേഷ്യയിലെ സൈഖ് യൂസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഒരു സംഘം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ പരിശോധനയ്ക്കു ശേഷമെ എന്തെങ്കിലും തരത്തിലുള്ള രോഗമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

Top