നാസിക്: മഹാരാഷ്ട്രയില്‍ കൗമാരക്കാരനെ ബന്ധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാസിക്കിലെ ജാല്‍ഗാവ് നഗരത്തിലാണ് സംഭവം. 13 വയസുള്ള കുട്ടിയാണ് ജീവനൊടുക്കിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യമെന്ന് പൊലീസ് പറയുന്നു.
ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ഓണ്‍ലൈന്‍ ക്ലാസുകളുടെ പശ്ചാത്തലത്തില്‍ കുട്ടിക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു.
കുട്ടി എപ്പോഴും മൊബൈലില്‍ തന്നെയാണ് സമയം ചെലവഴിച്ചിരുന്നതെന്ന് അമ്മാവന്‍ പൊലീസിനോട് പറഞ്ഞു. ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. വെബ്‌സൈറ്റ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.