ഉത്തര്‍പ്രദേശില്‍ കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശ്‌: ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. ഇരുവരുടെയും ബന്ധം മാതാപിതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതാണ് ആത്മഹത്യയ്ക്കു കാരണം. പതിനെട്ടുകാരായ ദീപു, ക്രാന്തി എന്നിവരെയാണ് റിഹുവ ഗ്രാമത്തിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അംഗീകരിക്കാതിരിക്കുകയും, പെണ്‍ക്കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Top