പിതാവിനോടുള്ള പക; 15കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് പിതാവിനോടുള്ള പകയില്‍ 15കാരിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.കേസിലെ പ്രതികളുമായ മുരുകന്‍, കാളിയ പെരുമാള്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കുട്ടിയുടെ പിതാവ് കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കാത്തതിന്റെ പേരിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവവുണ്ടായത്.

മനസാക്ഷിയെ നടുക്കുന്ന ശക്തമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിനെയാകെ ഉലച്ചു കളഞ്ഞ സംഭവം. ഉച്ചയ്ക്കു വീടിനോടു ചേര്‍ന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജയശ്രീ.

ഈ സമയത്ത് കടയിലെത്തിയ അണ്ണാഡിഎംകെ നേതാക്കളായ മുരുകന്‍,കാളിയപെരുമാള്‍ എന്നിവര്‍ സാധനങ്ങള്‍ ആവശ്യപെട്ട് കുട്ടിയുടെ പിതാവുമായി വഴക്കായി. പിന്നാലെ പെണ്‍കുട്ടിയുടെ കൈകള്‍ പിറകിലോട്ടു കെട്ടി വായില്‍ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു.

കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികളാണ് കുട്ടിയെ വില്ലുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 70 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളായ മുരുകനേയും പെരുമാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജയകുമാറിന്റെ സഹോദരനെ മര്‍ദിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഇരുവരും.

Top