ദില്ലി : ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിൻറെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. . ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോദി ഉൾപ്പടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ഗുജറാത്ത് എടിഎസാണ് കേസ് എടുത്തത്
ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഗുജറാത്ത് സർക്കാരിന് നേരത്തെ സുപ്രീംകോടതി നോട്ടീസ്. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ നിലപാട് അറിയിക്കാൻ ആണ് സുപ്രീം കോടതി നിർദേശം. ഈ മറുപടി കൂടി പരിശോധിച്ച് ആയിരിക്കും ജാമ്യാപേക്ഷയിൽ തീരുമാനം