ഹുബ്ബാലി : പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി.
അബ്ദുള്‍ ഖാദര്‍ എന്ന ബഗാല്‍ക്കോട്ടു സ്വദേശിയാണ് മരിച്ചത്.
തുടര്‍ന്ന് ഡോ. വീരേഷ് മഗലാദിനെതിരെ കേസെടുത്തെങ്കിലും ചികിത്സാപിഴവിനെക്കുറിച്ചുള്ള ആരോപണം ഇയാള്‍ നിഷേധിച്ചു.
ഖാദറിന്റെ സഹോദരന്‍ അബ്ദുള്‍ റസാഖാണ് പരാതി നല്‍കിയത്.
പല്ലുവേദനയെ തുടര്‍ന്ന് ദന്തല്‍ ക്‌ളിനിക്കില്‍ എത്തിയ ഖാദറിന്റെ മൂന്ന് പല്ലുകള്‍ ഡോക്ടര്‍ പറിച്ചതായും, ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടാവുകയും, കോമാ അവസ്ഥയിലേയ്ക്ക് പോവുകയുമായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ കോമാ അവസ്ഥയില്‍ എത്തിച്ചേര്‍ന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പിന്നീട് അബ്ദുള്‍ ഖാദര്‍ മരണപ്പെടുകയായിരുന്നു.
അതേസമയം ഖാദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് തന്നെ വിവരം അറിയിച്ചതെന്നാണ് ഡോ. മഗാലദ് പറയുന്നത്.