കലാഭവന്‍ മണിയുടെ സഹോദരന് ആര് എല്‍ വി രാമകൃഷ്ണന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തീറ്റ റപ്പായിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനു രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീറ്റ റപ്പായിയുടെ വേഷത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണന് എത്തുന്നത്.
എന്നാല്‍ ചിത്രം പൂര്‍ണമായി തീറ്റ റപ്പായിയുടെ കഥ എന്ന നിലയ്ക്കല്ല ഒരുക്കുന്നതെന്ന് സംവിധായകന് വ്യക്തമാക്കിയിട്ടുണ്ട്. സോണിയ അഗര്‍വാളാണ് നായിക. അന്‍വര്‍ അമന് സംഗീതം നല്കിയ ഗാനം ജാസി ഗിഫ്റ്റും മനോയും ചേര്‍ന്ന് പാടിയിരിക്കുന്നു. സന്തോഷ് വര്മയുടെതാണ് വരികള്‍.