ടൊവിനോ ചിത്രം തീവണ്ടിയുടെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

teevandi

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രം തീവണ്ടിയുടെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

തീവണ്ടിയില്‍ സംയുക്ത മേനോന്‍ ആണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്.

വിനി വിശ്വലാലാണ് തിരക്കഥ ഒരുക്കുന്നത്. പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Top