പാറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി പദവിയില്‍ നിന്നും രാജിവെച്ചു. ആര്‍ജെഡി വിദ്യാര്‍ത്ഥി സംഘടനയുടെ അധ്യക്ഷപദത്തില്‍ നിന്നാണ് തേജ് പ്രതാപ് യാദവ് രാജിവെച്ചത്. ഇളയ മകനായ തേജസ്വി യാദവിനാണ് പാര്‍ട്ടിയുടെ പ്രധാന പദവികള്‍ നല്‍കിയിരിക്കുന്നത്.
സഹോദരനും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയുടെ പിന്നിലെന്നാണ് സൂചന. എന്നെ അവഗണിക്കുന്നവരെ ഞാനും അവഗണിക്കുകയാണെന്ന് തേജ് പ്രതാപ് മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചിരുന്നു.