പോരാട്ടം സര്‍ക്കാരിന്‍റെ ഏകപക്ഷീയ നിലപാടിനെതിരെ : തേജസ്വി യാദവ്

പാറ്റ്‌ന : തന്റെ പോരാട്ടം മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഗവണ്‍മെന്റിന്റെ ഏകപക്ഷീയവും വൈര്യം നിറഞ്ഞതുമായ പ്രവര്‍ത്തികള്‍ക്കെതിരെയാണെന്ന് തേജ്വസി യാദവ്.

ഉപമുഖ്യമന്ത്രിയ്ക്കായുള്ള ബംഗ്ലാവ് ഒഴിയണമെന്ന സുപ്രീംകോടതി വിധി മാനിക്കുന്നതായും തേജസ്വി യാദവ് പറഞ്ഞു. ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാനും സുപ്രീംകോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് പിഴ അടയ്ക്കാനും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായുള്ള ബെഞ്ച് ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

അരലക്ഷം രൂപയാണ് പിഴ വിധിച്ചത്. പ്രതിപക്ഷ നേതാവായ തനിക്ക് ലഭിച്ച ബംഗ്ലാവും ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവും സമാനമായ രീതിയിലുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെയാണ് താന്‍ പോരാടിയത് തന്റെ ജനാധിപത്യപരമായ പോരാട്ടങ്ങള്‍ തുടരുമെന്നും തേജ്വസി യാദവ് വ്യക്തമാക്കി.

Top