പാറ്റ്‌ന: ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ അവര്‍ പ്രധാനമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുമെന്നും അക്കാര്യത്തില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും മറ്റേതെങ്കിലും പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുന്നതെങ്കില്‍ പ്രധാനമന്ത്രി പദം അവര്‍ക്കും അവകാശപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളെ നോക്കിയാല്‍ മസിലാകും പ്രധാനമന്ത്രിയാകാന്‍ കഴിവുള്ള നിരവധി പേരുണ്ട്, എന്നാല്‍ ഇതുവരെ ആരും പരസ്യമായി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല, ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.