ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ നിര്‍ണായക യോഗം വിളിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കനത്ത പോരാട്ടമാണ് മദ്ധ്യപ്രദേശില്‍ നടക്കുന്നത്. ഇതിനിടെയാണ് നിര്‍ണായക അദ്ദേഹം നിര്‍ണായക യോഗം വിളിച്ചിരിക്കുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു കഴിഞ്ഞു.
തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നില നിര്‍ത്തി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.