തെലങ്കാന കോൺ​ഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി രാജിവച്ചു

തെലങ്കാന; തെലങ്കാന കോൺ​ഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി രാജിവച്ചു. ​ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് റെഡ്ഡിയുടെ രാജി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹൈദരാബാദിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 150 അംഗങ്ങള്‍ ഉൾപ്പെടുന്നതാണ്ന്ന വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോർപറേഷൻ. കഴിഞ്ഞതവണ 99 സീറ്റില്‍ വിജയിച്ച ടിആർഎസിനാണ് ശക്തമായ തിരിച്ചടി നേരിടെണ്ടി വന്നത്.

എറ്റവും വലിയ ഒറ്റകക്ഷിയാ‍യി തുടരാൻ സാധിച്ചെങ്കിലും ഭരണം പോലും ലഭിക്കുമോ എന്നതാണ് അവസ്ഥ. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കിയ തന്ത്രം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞതവണ ഉണ്ടായിരുന്ന നാല് സീറ്റിൽ നിന്ന് പത്തിരട്ടിയിലധികമാണ് ബി.ജെ.പി വളർന്നത്, വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി പകുതിയോളം സീറ്റുകളില്‍ മുന്നിട്ടുനിൽക്കുകയായിരുന്നു.

Top