ജയിലിലടയ്ക്കാന്‍ കോടതിയുടെ അനുമതി ആവശ്യമില്ല ; പുതിയ നടപടിയുമായി തെലുങ്കാന സര്‍ക്കാര്‍

arrest

ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒതുക്കാന്‍ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തലുള്ള സര്‍ക്കാരിന്റെ ശ്രമം. ഐപിസി 506, 507 സെക്ഷനുകള്‍ ഉപയോഗിച്ച് വിമര്‍ശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള താക്കീതാണ് പുതിയ നയം.

ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരായ കഠിനമായ വാക്കുകളോ ഭീഷണികളോ ഉയര്‍ത്തുന്നവരെ ഐപിസി 506, 507 സെക്ഷനുകള്‍ പ്രകാരം കോടതിയുടെ അനുമതിയില്ലാതെ തടങ്കലിലാക്കാനാണ് തീരുമാനം.

പരുഷമായ വാക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് പുതിയ നടപടിയെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും ഇതില്‍ ഉള്‍പ്പെടുന്ന വാക്കുകള്‍ എന്താണ് എന്ന് വ്യക്തമാക്കാത്തതിനാല്‍ പുതിയ നടപടി ദുരൂപയോഗം ചെയ്യപ്പെടാം എന്ന് അധികൃതര്‍ അറിയിച്ചു.

Top