യാത്ര ചെയ്യാന്‍ വാഹനം ഒന്നും കിട്ടാതെ വന്നപ്പോള്‍ സര്‍ക്കാര്‍ ബസ് മോഷ്ടിച്ച് യുവാവ് കടന്നു. തെലങ്കാനയിലെ വികാരാബാദില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് യുവാവ് തട്ടിയെടുത്തത്. തണ്ടൂര്‍ ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ബസുമായി കടന്ന് കളഞ്ഞ ഇയാള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം ബസ് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ബസ് സ്റ്റേഷനിലെ ജീവനക്കാരനാണ് ഇയാള്‍ എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഇയാളെ ഉടന്‍ അറസ്റ്റിലാകുമെന്നും വികാരാബാദ് പൊലീസ് വ്യക്തമാക്കി.