നടൻ സോനു സൂദിനു വേണ്ടി അമ്പലം പണിത് തെലങ്കാനയിലെ ഗ്രാമം. സിദ്ദിപ്പേട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലെ അമ്പലത്തിലാണ് സോനുവിന്റെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാടിന് വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ചെയ്ത സോനു തങ്ങള്‍ക്ക് ദൈവമാണെന്ന് ഗ്രാമത്തലവന്‍ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് സോനു രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ചെയ്തുവെന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ അദ്ദേഹത്തോടും പ്രാര്‍ത്ഥിക്കണമെന്നും അമ്പലം പണിയുന്നതിന് സഹകരിച്ച രമേശ് കുമാര്‍ പറയുന്നു.
എന്നാൽ ഇതൊന്നും താൻ അർഹിക്കുന്നില്ലെന്നു നടൻ പ്രതികരിച്ചു. കൊവിഡ് കാലത്തെ സന്നധ പ്രവര്‍ത്തനങ്ങളിലൂടെ സോനു സൂദുവിനെ എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമനറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ചിരുന്നു.