ഡല്‍ഹി: ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതുതായി മുന്നോട്ടു വെച്ച രീതി നടപ്പിലാക്കാന്‍ അധിക സമയം വേണമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ മൊബൈല്‍ വരിക്കാര്‍ക്ക് സ്വയം തങ്ങളുടെ മൊബൈല്‍ കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാമെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിന് തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് ഇപ്പോള്‍ കമ്പനികള്‍ പറയുന്നത്.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്നും ടെലികോം വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.