മുംബൈ: ആര്‍കോം എയര്‍സെല്‍, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ ടെലിനോര്‍ തുടങ്ങിയ ടെലികോം കമ്പനികളുടെ ലയനത്തെതുടര്‍ന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്ന 15 ശതമാനം പേരുടെ തൊഴില്‍ ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍.
ആറ് കമ്പനികള്‍ ഒത്തുചേര്‍ന്ന് മൂന്നെണ്ണമാകുമ്പോള്‍ അതിനനുസൃതമായി ജോലിക്കാരുടെ എണ്ണവും കുറയും.
ഏഴ് ജീവനക്കാരില്‍ ഒരാള്‍ക്ക് എന്ന തോതില്‍ തൊഴില്‍ നഷ്ടസാധ്യത നിലനില്‍ക്കുന്നതായാണ് ഈ മേഖയില്‍ പഠനം നടത്തുന്ന എച്ച്.ആര്‍. കമ്പനികള്‍ പറയുന്നത്.