ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് 2018ലും ശമ്പളവര്‍ധനവുണ്ടാകില്ല

telesector

മുംബൈ: ഈ വര്‍ഷം ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാകില്ല. ബോണസില്‍ 50 ശതമാനം കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 30 മുതല്‍ 40 ശതമാനം വരെ ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുന്നത്.

2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടി ഉണ്ടാക്കിയത്. ചിലവു ചുരുക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനികള്‍. രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2016 സെപ്റ്റംബറില്‍ ജിയോ ഇന്‍ഫോകോം രംഗത്തെത്തിയതാണ് സെക്ടറിനാകെ തിരിച്ചടി ഉണ്ടാക്കിയത്.

Top