ടെലികോം വിപണി കീഴടക്കുവാന്‍ ജിയോ വീണ്ടും പുതിയ ഓഫറുകളുമായി രംഗത്ത്

reliance jio

ന്യൂഡല്‍ഹി: ടെലികോം രംഗത്ത് കടുത്ത മത്സരങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇതില്‍ നിരവധി ഓഫറുകളുമായി ജിയോ വിപണി കീഴടക്കി കഴിഞ്ഞു. എന്നാല്‍ കമ്പനി വീണ്ടും മികച്ച ഓഫറുകളുമായി എത്തുകയാണ്.

പുതിയതായി 149 രൂപയ്ക്കു പ്രതിദിനം ഒരു ജി.ബി. ഡേറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള എല്ലാ ഒരു ജി.ബി. ഡേറ്റാ പ്ലാനുകള്‍ക്കും പ്രതിദിന പരിധി 1.5 ജി.ബിയായും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ പ്ലാനുകള്‍ക്കും 50 രൂപ വിലക്കിഴിവും പ്രഖ്യാപിച്ചു.

ഈ മാസം ഒന്‍പത് മുതലാകും ഓഫറുകള്‍ പ്രാബല്യത്തില്‍ എത്തുക. 399 രൂപയുടെ പ്ലാനിനു 20 ശതമാനം അധിക ഡേറ്റയും രണ്ട് ആഴ്ച അധിക കാലാവധിയും നല്‍കും. നിലവില്‍ 70 ദിവസമാണ് കാലാവധി. ഇത് 84 ദിവസമായി വര്‍ധിക്കുകയും ചെയ്യും.

ദിവസേന ഒരു ജി.ബി. ഡേറ്റ നല്‍കുന്ന കമ്പനിയുടെ പ്ലാനിന്റെ നിരക്ക് നാല് രൂപയായും കുറച്ചു. 199, 399, 459, 499 രൂപ പ്ലാനുകള്‍ക്കും 50 രൂപ കിഴിവ് ലഭിക്കും. 198, 398, 448, 498 പ്ലാനുകള്‍ക്ക് പ്രതിദിനം 1.5 ജി.ബി. ഡേറ്റ യഥാക്രമം 28, 70, 84, 91 ദിവസ കാലാവധിയില്‍ ലഭിക്കും.എല്ലാ പ്ലാനുകളിലും കോളുകളും എസ്.എം.എസുകളും സൗജന്യമായിരിക്കും.

Top