ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി സൂചന നല്‍കി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കുന്നു എന്നാണ് ട്രായി നല്‍കുന്ന സൂചന.
നിരക്ക് നിര്‍ണ്ണയത്തില്‍ ഇടപെടില്ല എന്നതായിരുന്നു അടുത്തകാലം വരെ ട്രായി നിലപാട്. എന്നാല്‍ ഇത് ടെലികോം രംഗത്ത് അനാവശ്യ മത്സരം സൃഷ്ടിച്ച്, ഈ മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെയാണ് ട്രായിയുടെ പുതിയ ഇടപെടല്‍ എന്നാണ് സൂചന. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
കഴിഞ്ഞ 16 വര്‍ഷത്തിനിടെ ടെലികോം നിരക്കുകള്‍ കാര്യമായി മാറിയിട്ടുണ്ട്. ടെലികോം കമ്പനികളുടെ അഭിപ്രായം ഉള്‍ക്കൊണ്ട് നിരക്കുകള്‍ നിശ്ചയിക്കുന്നത് ആലോചിക്കും എന്നാണ് ട്രായി ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഐഡിയ പ്രമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പ് മേധാവി കെഎം ബിര്‍ള ഈ രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ ഐഡിയ വോഡഫോണ്‍ പൂട്ടിപ്പോകുമെന്ന് തുറന്നടിച്ചിരുന്നു.