ഗ്രൂപ്പുകളിൽ വോയ്‌സ് ചാറ്റ്, എസ്ഡി കാര്‍ഡ് സ്റ്റോറേജ്, ആപ്ലിക്കേഷന്റെ ആന്‍ഡ്രോയിഡ് പതിപ്പിനായുള്ള പുതിയ യുഐ ആനിമേഷന്‍, പുതിയ മീഡിയ എഡിറ്റര്‍, വേഗതയേറിയ ലോഡിംഗ്, മികച്ച ആനിമേറ്റഡ് സ്റ്റിക്കറുകള്‍ തുടങ്ങി ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ടെലിഗ്രാം. 400 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ടെലിഗ്രാമിനു ഉടന്‍ തന്നെ 500 ദശലക്ഷം കടക്കുകയെന്നാണ് ലക്ഷ്യം. ഏത് ടെലിഗ്രാം ഗ്രൂപ്പിനെയും ഒരു വോയ്‌സ് ചാറ്റ് റൂമിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതിനാൽ ഇത് ടീമുകള്‍ക്കുള്ള വെര്‍ച്വല്‍ ഓഫീസ് ഇടങ്ങളായി അല്ലെങ്കില്‍ വിവിധ കമ്മ്യൂണിറ്റികള്‍ക്കുള്ള കാഷ്വല്‍ ലോഞ്ചുകളായി ഉപയോഗിക്കാം.
വോയ്‌സ് ചാറ്റ് ഓവര്‍ലേ ഫീച്ചര്‍ ഉപയോഗിച്ച്, ഏത് വോയ്‌സ് ചാറ്റിലും കണക്റ്റു ചെയ്തിരിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് മറ്റു സംഭാഷണങ്ങള്‍ ബ്രൗസു ചെയ്യാനും സന്ദേശങ്ങള്‍ അയയ്ക്കാനും കഴിയും. മൈക്ക് കണ്‍ട്രോള്‍ കാണിക്കുകയും നിലവില്‍ ആരാണ് സംസാരിക്കുന്നതെന്ന് അറിയാനും കഴിയും. സിസ്റ്റം വൈഡ് ഫ്‌ലോട്ടിംഗ് വിജറ്റ് ഉപയോഗിക്കുന്നതിലൂടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഫുള്‍ വോയ്‌സ് ചാറ്റ് അനുഭവം ലഭിക്കും. ടെലിഗ്രാം ഡെസ്‌ക്‌ടോപ്പിന്റെയും നേറ്റീവ് മാകോസ് അപ്ലിക്കേഷന്റെയും ഉപയോക്താക്കള്‍ക്ക് ടെലിഗ്രാം ഫോക്കസ് ചെയ്യാത്തപ്പോള്‍ പോലും മൈക്ക് കണ്‍ട്രോള്‍ ചെയ്യുന്നതിന് വോയ്‌സ് ചാറ്റുകള്‍ക്കായി ഒരു പുഷ് ടു ടോക്ക് കീ തിരഞ്ഞെടുക്കാനാകും.
അതേസമയം, ആന്‍ഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇന്റേണല്‍ സ്‌റ്റോറേജ് ഫ്രീയാക്കാന്‍ എക്‌സ്‌റ്റേണല്‍ എസ്ഡി കാര്‍ഡിലേക്ക് അവരുടെ അപ്ലിക്കേഷന്‍ ഡാറ്റ നീക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും. ഇതിനുപുറമെ, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ടെലിഗ്രാം പുതിയ ആനിമേറ്റഡ് സ്റ്റിക്കറുകളും ആനിമേറ്റഡ് ഇമോജികളും പുറത്തിറക്കുന്നുണ്ട്. മീഡിയ എഡിറ്റിംഗ് ടൂള്‍ ആണ് മറ്റൊരു ഫീച്ചര്‍. അത് മീഡിയ എഡിറ്ററില്‍ ഇഫക്റ്റുകള്‍, ഡ്രോയിംഗുകള്‍ അല്ലെങ്കില്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാനും ഇതിനകം അയച്ച ഒരു ഫോട്ടോ എഡിറ്റുചെയ്യാനും ഉപയോക്താക്കളെ അനുവദിക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് പെന്‍ ബട്ടണ്‍ ടാപ്പുചെയ്ത് അവര്‍ക്ക് ലഭിച്ച ഒരു ഫോട്ടോ വേഗത്തില്‍ എഡിറ്റുചെയ്യാനും തിരികെ അയയ്ക്കാനും കഴിയും.