മൊബൈൽ കമ്പനികൾ; മിനിമം നിരക്ക് ഏർപ്പെടുത്താൻ നീക്കം

ന്യൂ​​ഡ​​ൽ​​ഹി: മൊബൈൽ കമ്പനികൾ മിനിമം ചാർജ് ഏർപ്പെടുത്താൻ നീക്കം. മൊബൈൽ കമ്പനികളെ രക്ഷിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ ആലോചിക്കുന്നത്. ഇനി സം​​സാ​​ര​​ത്തി​​നും ഡാ​​റ്റ​​യ്ക്കും വെ​​വ്വേ​​റെ നി​​ര​​ക്കു​​ണ്ടാ​​കും.

റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ വ​​ര​​വു മൂ​​ലം നി​​ര​​ക്കു​​ക​​ൾ കു​​ത്ത​​നെ​​താ​​ണു. അ​​തേ സ​​മ​​യം സ്പെ​​ക്‌ട്രം നി​​ര​​ക്ക് കൂ​​ടുകയും ചെയ്തു. ഇ​​തു​​മൂ​​ലം ക​​മ്പനി​​ക​​ൾ വ​​ലി​​യ സാ​​മ്പ​ത്തി​​ക ബാ​​ധ്യ​​ത​​യി​​ലാ​​ണ്. ഏ​​ഴു ല​​ക്ഷം കോ​​ടി​​രൂ​​പ​​യാ​​ണ് ടെ​​ലി​​കോം മേ​​ഖ​​ല​​യു​​ടെ മൊ​​ത്തം ക​​ടം ഉള്ളത്.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​മ്പനി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ ക​​മ്മി​​റ്റി​​യോ​​ട് പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ക​​മ്മി​​റ്റി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലെ പ്ര​​ധാ​​ന ആ​​ലോ​​ച​​ന കോ​​ളു​​ക​​ൾ​​ക്കും ഡാ​​റ്റ​​യ്ക്കും മി​​നി​​മം നി​​ര​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ്. ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നി​​ടെ പ​​ല​​വ​​ട്ടം ആ​​ലോ​​ചി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. റി​​ല​​യ​​ൻ​​സ് ജി​​യോ​​യു​​ടെ എ​​തി​​ർ​​പ്പ് മൂ​​ല​​മാ​​ണ് നി​​ർ​​ദേശം മു​​ന്നോ​​ട്ടുപോ​​കാ​​ത്ത​​തെ​​ന്ന് വി​​മ​​ർ​​ശ​​ന​​മു​​ണ്ട്.

വോ​​ഡ​​ഫോ​​ണ്‍ ഐ​​ഡി​​യ നഷ്ടത്തിലാവാൻ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​യെ മോ​​ശ​​മാ​​ക്കും എ​​ന്ന​​തി​​നാ​​ൽ ര​​ക്ഷാ​​ന​​ട​​പ​​ടി​​കൂ​​ടി​​യേ ക​​ഴി​​യൂ എ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് സ​​ർ​​ക്കാ​​ർ ഇപ്പോൾ.

Top