തെന്നിന്ത്യന്‍ താരസുന്ദരി മേഘ്‌നാ രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍, പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
ബെംഗളൂരു ജെ.പി നഗറിലുള്ള മേഘ്‌നയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
വൈകിട്ട് ഹോട്ടല്‍ ലീലാ പാലസില്‍ സല്‍കാരം നടന്നു, ഈ വര്‍ഷം ഡിസംബര്‍ 6-നാണ് താരജോഡികളുടെ വിവാഹം.
Actor @chirusarja and @meghanasraj #Engagement Video #Chitraloka @DhruvaSarja pic.twitter.com/zkInnF34DQ
— Chitraloka.com (@chitraloka) October 22, 2017
വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തിയത്.
തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.