ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ തെലുങ്ക് നടി ഷന്‍വി ശ്രീവാസ്തവ ശ്രീശാന്തിന്റെ കാമുകിയുടെ വേഷത്തിലെത്തുന്നു. ചിത്രത്തില്‍ ഒരു സിനിമാ നടിയുടെ വേഷത്തിലാണ് ഷന്‍വി എത്തുന്നത്. അഡ്ഡ, റൗഡി എന്നീ തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഷന്‍വി.
ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദവും സിനിമ പറയുന്നുണ്ട്. ബാഹുബലി എന്ന സിനിമയിലൂടെ രണ്ടാം വരവ് നടത്തിയ രമ്യാ കൃഷ്ണന് ഈ ചിത്രത്തില്‍ ശ്രീശാന്തിന്റെ അമ്മയുടെ വേഷത്തിലെത്തും.
മലയാളം അടക്കം നാലു തെന്നിന്ത്യന്‍ ഭാഷകളിലായി സന യദി റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആലപ്പുഴയിലാണ് ചിത്രീകരിക്കുക. ക്രിക്കറ്റിലെത്തുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്യുന്നതിന് മുമ്പുള്ള ശ്രീശാന്തിന്റെ ജീവിതമാണ് ഈ ഘട്ടങ്ങളില്‍ ചിത്രീകരിക്കുക.