ഏവ് എന്ന ചിത്രത്തിലൂടെ മാനസിക രോഗിയായി മികച്ച പ്രകടനം കാഴ്ചവെച്ച കാജല്‍ അഗര്‍വാള്‍ തനിക്ക് ഇനിയും അത്തരം കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി.
പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ഏവില്‍ കാജല്‍ അഗവര്‍വാളിനെ കൂടാതെ നിത്യ മേനോന്‍, ഇഷ റെബ, ശ്രീനിവാസ് അവസാരാല, മുരളി ശര്‍മ തുടങ്ങിയ നീണ്ട താരനിര തന്നെ അണി നിരന്നിരുന്നു.
കാജലിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് നിരൂപകരും പ്രശംസിക്കുന്നുണ്ട്. കഥാപാത്രം അംഗീകരിക്കപ്പെട്ടതില്‍ വളരെയധികം ആഹ്ലാദത്തിലാണ് കാജല്‍.
പുതിയ സംവിധായകരിലാണ് സിനിമയുടെ ഭാവി. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. ഏവ് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള പ്രോജക്ടായിരുന്നു. അതുപോലെ പുതിയ ചിത്രമായ പാരിസ് പാരിസും എനിക്ക് പ്രിയപ്പെട്ടതാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കാജല്‍ പറഞ്ഞു. മാനസികമായ അസ്ഥിരതയുള്ളവരെ കുറിച്ച് വായിച്ചും, നേരിട്ട് കണ്ട് പഠിച്ചുമാണ് ഏവിനായി താരം ഒരുങ്ങിയത്.