ആഗോള ബോക്‌സോഫീസില്‍ 250 കോടിയിലേറെ നേടി തെലുങ്ക് ചിത്രം ഹനുമാന്‍

രുപത് ദിവസത്തില്‍ ആഗോള ബോക്‌സോഫീസില്‍ 250 കോടിയിലേറെ നേടി തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം ഹനുമാന്‍. ഇതില്‍ ഇന്ത്യയില്‍ തന്നെ ചിത്രം ബോക്‌സോഫീസില്‍ 200 കോടി പിന്നിട്ടു. ഈ വര്‍ഷത്തെ 200 കോടി ക്ലബ്ബില്‍ ആദ്യം ഇടം പിടിച്ച ചിത്രം എന്ന നേട്ടം ഇതോടെ ഹനുമാന്‍ സ്വന്തം. വിദേശത്ത് 5 മില്ല്യണ്‍ ഡോളര്‍ കളക്ഷാനാണ് ചിത്രം നേടിയത്.

ഈ മാസം 12 നാണ് ഹനുമാന്‍ ബോക്‌സ് ഓഫീസില്‍ എത്തിയത്. മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂര്‍ കാരം’, വെങ്കിടേഷ് ദഗുബതിയുടെ ‘സൈന്ധവ്’ എന്നീ ചിത്രങ്ങള്‍ക്കൊപ്പം എത്തിയ ഹനുമാന്‍ തീയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ജയ് ഹനുമാന്‍’ ഉണ്ടാകുമെന്നും കഥ എഴുതാന്‍ തുടങ്ങിയെന്നും സംവിധായകന്‍ പ്രശാന്ത് വര്‍മ അടുത്തിടെ പറഞ്ഞിരുന്നു. ‘കല്‍ക്കി’, ‘സോംബി റെഡ്ഡി’ എന്നിവയാണ് പ്രശാന്ത് വര്‍മയുടെ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങള്‍. ഹനുമാന്‍ പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. കെ നിരഞ്ജന്‍ റെഢിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തെലുങ്കിലെ യുവ നായകന്‍മാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അത്ഭുത’മായിരുന്നു. ‘സൂര്യ’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്.

Top