തെലുങ്കാനയില്‍ കോണ്‍ഗ്രസിന് 10 ക്രിസ്ത്യന്‍ കല്‍പനകള്‍

ഹൈദരാബാദ്: രാജ്യത്തെ വലിയ മതേതര, ജനാധിപത്യ കക്ഷിയെന്നറിയപ്പെടുന്ന കോണ്‍ഗ്രസിന് തെലുങ്കാന നിയമസഭാ തെരഞ്ഞടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ 10 ക്രിസ്ത്യന്‍ കല്‍പനകള്‍.

തെലുങ്കാന സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മൈനോറിറ്റി സെല്ലാണ് വിവാദ കല്‍പനകള്‍ ക്രിസ്ത്യന്‍ മാനിഫെസ്റ്റോ എന്ന പേരില്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയത്. ഒമ്പതിനു നല്‍കിയ കത്ത് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

1 ബിഷപ്പ്, പാസ്റ്റര്‍,ഇവാഞ്ചലിസ്റ്റ് എന്നിവര്‍ക്ക് സംരക്ഷണം നല്‍കുക.

2 പാസ്റ്റര്‍മാര്‍ക്ക് ശമ്പളം നല്‍കുക.

3 ക്രിസ്ത്യന്‍ മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷന് ഫണ്ട് അനുവദിക്കുക.

4 സംസ്ഥാനതലത്തില്‍ ക്രിസ്ത്യന്‍ ഭവനും ജില്ലാതലങ്ങളില്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ഹാളുകളും അനുവദിക്കുക.

5 ഓരോ മണ്ഡലത്തിലും പള്ളി പണിയാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കുക.

6
ദലിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി പദവി നല്‍കാന്‍ ഉത്തവിറക്കുക.

7 പ്രധാനപള്ളികള്‍ക്ക് ശ്മശാനം പണിയാന്‍ ഹൈദരാബാദില്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കുക.

8 ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിന് സബ്‌സിഡി അനുവദിക്കുക.

9 ക്രിസ്ത്യന്‍ ക്ഷേമത്തിന് ക്രിസ്ത്യാനികള്‍ക്ക്, ലോക്‌സഭ, രാജ്യസഭ, നിയമസഭ സീറ്റുകള്‍ അനുവദിക്കുക.

10 ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വീട് അനുവദിക്കുക. മെഡിക്കല്‍ പരിരക്ഷയും മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കുക.

-telangana-manifesto-2

അതേസമയം ഇവ മൈനോറിറ്റി സെല്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ ശുപാര്‍ശ മാത്രമാണെന്നും ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തെലുങ്കാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പ്രചരണത്തിനെത്തും മുമ്പെ ക്രിസ്ത്യന്‍ മാനിഫെസ്റ്റോ പുറത്തായത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ടി.ആര്‍.എസും ബി.ജെ.പിയും കോണ്‍ഗ്രസിനെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കി. തെലുങ്കാനയില്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും രാഷ്ട്രീയ സഖ്യമുണ്ടാക്കി കടുത്ത മത്സരമാണ് നടത്തുന്നത്.

12നാണ് തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുക. ഇതോടെ പെരുമാറ്റ ചട്ടവും നിലവില്‍ വരും. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. 32,574 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഇവയില്‍ 10,280 എണ്ണവും പ്രശ്‌ന ബാധിതങ്ങളാണ്.

Top