temlpe – womwn – men

അഹമ്മദ്‌നഗര്‍: മാസങ്ങളായി വനിതാ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് തൃപ്തി ദേശായി പ്രശസ്തമായ ശനി ക്ഷേത്രത്തില്‍ പ്രവേശനം നേടാനായി ശ്രമിക്കുകയാണ്. എന്നാല്‍ അവരുടെ എല്ലാ ശ്രമങ്ങളും പരാജയമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്ത്രീകളുടെ സ്ഥാനത്ത് പുരുഷന്മാര്‍ ക്ഷേത്രശ്രീകോവിലിനുള്ളില്‍ ക്ഷേത്ര അധികൃതരെ വെല്ലുവിളിച്ചുകൊണ്ട് കയറാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തിലാണ് സ്ത്രീകളെയും പുരുഷന്മാരെയും ക്ഷേത്ര ശ്രീകോവിവിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം ക്ഷേത്ര സമിതി വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ക്ഷേത്രത്തില്‍ കയറാന്‍ അനുവാദമുണ്ടെന്ന കോടതി വിധിയെ ഒഴിവാക്കാനാണ് പിന്നെയും പഴയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ അഹമ്മദ് നഗറിലെ ശനി ഷിക്നാപൂര്‍ ക്ഷേത്രത്തിനടുത്തുള്ള പ്രാദേശികരും ക്ഷേത്ര അധികൃതരും പൊരുതിയങ്കിലും അവരുടെ ശ്രമം കോടതിയില്‍ പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് ഏപ്രില്‍ 4ന് ക്ഷേത്രത്തില്‍ എത്തിയ ദേശായിയെ വീണ്ടും തടഞ്ഞിരുന്നു. മുമ്പ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മുഖ്യ മന്ത്രി ഫഡ്‌നാവിസ് കോടതി ഉത്തരവില്‍ അദ്ദേഹത്തിന്റെ പിന്തുണ വ്യക്തമാക്കി.

ഹിന്ദു സംസ്‌കാരത്തില്‍ വിവേചനം എങ്ങും പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിധി നടപ്പാക്കുമെന്നും ഒരു പൊതു റാലിയില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു സ്ത്രീ ശനിദേവന്റെ വിഗ്രഹത്തില്‍ പൂജ നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന ക്ഷേത്ര പൂജാരി ശുദ്ധികര്‍മ്മങ്ങള്‍ നടത്തിയിരുന്നു.

Top