ബര്‍വാനി: മധ്യപ്രദേശില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ആത്മഹുതി ചെയ്ത ദാദി റാണി സതിയോടുള്ള ആദരമായി മധ്യപ്രദേശിലെ ചരിത്ര സ്മാരകമായ സെന്ദ്വാ കോട്ടയില്‍ ക്ഷേത്രം നിർമ്മിച്ചു. ക്ഷേത്രത്തിനുള്ളില്‍ ദാദി റാണി സതിയുടെ എട്ടര അടി വലുപ്പമുള്ള വിഗ്രഹം പണികഴിപ്പിച്ചിട്ടുണ്ട്.
എന്നാൽ ചരിത്ര സ്മാരകങ്ങള്‍ 200 മീറ്റര്‍ അകലെയല്ലാതെ മറ്റു നിര്‍മിതികള്‍ പാടില്ലെന്ന നിയമം ഉണ്ടായിരിക്കെയാണ് കോട്ടക്കു സമീപം സതി ക്ഷേത്രം പണിതിരിക്കുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച നടന്ന ഘോഷയാത്രയില്‍ ജയില്‍ വകുപ്പ് മന്ത്രി അന്തര്‍ സിങ് ആര്യയും മറ്റ് പ്രമുഖരും പങ്കെടുത്തിരുന്നു.