ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദേവാലയം തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയത്തെ പ്രാര്‍ഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പള്ളി പൂര്‍ണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.
ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ആ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പള്ളി പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തി കണ്ടിരുന്നു. വിഷയം ഡല്‍ഹി മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പള്ളി പ്രതിനിധികള്‍ പ്രതികരിച്ചു.