മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത ആൾ പിടിയിൽ.
കവടിയാർ സ്വദേശി രാജാറാം മോഹൻദാസ് പോറ്റിയാണ് പിടിയിലായത്. സംഭവം നടന്ന് വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വാണിയമ്പലത്ത് ക്ഷേത്രത്തിലും അക്രമം നടത്തിയെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
ഹിന്ദുമതത്തിലെ അനാചരങ്ങൾക്കെതിരെയുള്ള പ്രവൃത്തിയാണ് താൻ നടത്തുന്നതെന്ന് ഇയാൾ പറയുന്നു.