ചെങ്ങന്നൂര്‍: ആലപ്പുഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരവെ ചെമ്പില്‍ യാത്രചെയ്‌തെത്തി വിവാഹം ചെയ്യേണ്ടിവന്നിരിക്കുകയാണ് വധൂവരന്മാര്‍ക്ക്. ദുരിതപെയ്ത്തിനിടയിലും സന്തോഷം പകരുന്നൊരു കാഴ്ചയായി മാറിയിരിക്കുക്കയാണ് ഈ ചെമ്പ് റൈഡ്.
ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശും ഐശ്വര്യയുടേയും പ്രണയസാഫല്യമായിരുന്നു വെള്ളക്കെട്ടിനിടെ വൈറലായി മാറിയത്. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്.
വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ഇവര്‍ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്. അരയ്ക്കൊപ്പം വെള്ളമാണ് പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഹാളില്‍ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു.
ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു.
വെള്ളക്കെട്ടാണെങ്കിലും വിവാഹം നിശ്ചയിച്ചുറപ്പിച്ച പോലെ മംഗളമായി തന്നെ നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദമ്പതികളടെ ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.