ക്ഷേത്രദര്‍ശനം ; കടകംപള്ളിയോട് വിശദീകരണം തേടുമെന്ന് കോടിയേരി

തിരുവനന്തപുരം: ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളിയോട് സിപിഎം വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാന്‍ കഴിയില്ലെന്നും, മന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനം കൈക്കൊള്ളുമെന്നും കോടിയേരി പറഞ്ഞു.

കടകംപള്ളിയുടെ ക്ഷേത്രദര്‍ശനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി അറിയിച്ചിരുന്നു.

വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

അതേസമയം, ദേവസ്വം മന്ത്രി എന്നുള്ള നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും, കുടുംബാംഗങ്ങള്‍ പണ്ടുമുതലെ ഭക്തിപ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണെന്നും കടകംപള്ളി പ്രതികരിച്ചു.

Top