തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് ആവശ്യം.
കൂട്ടായ തീരുമാനം ഇല്ലാത്തതുകൊണ്ടാണ് ക്ഷേത്രത്തില്‍ എത്തിയ വിശ്വാസികളെ തടയുന്ന സാഹചര്യമുണ്ടായത്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ക്ഷേത്രഭരണ സമിതിയെയും രാജകുടുംബാംഗങ്ങളെയും വിശ്വാസികളെയും ഉള്‍പ്പെടുത്തി അടിയന്തരയോഗം വിളിച്ചുചേര്‍ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഒട്ടനവധി ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവാദമുണ്ട്. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം.
പ്രശ്‌നത്തില്‍ വിവിധ വശങ്ങള്‍ പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.