രാജ്കോട്ട്: ഗുജറാത്തില്‍ പത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.ജുനഗഡ് ജില്ലയിലാണ് 25കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റിലായത്. ജുനഗഢിലെ മംഗ്റോള്‍ താലൂക്കിലാണ് സംഭവം. മദ്‌റസയില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ലാസിലെ മറ്റ് കുട്ടികളെയും പീഡിപ്പിച്ചതായി തെളിഞ്ഞത്.
മൂന്നാഴ്ച മുമ്പ് 15 കാരനായ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരനായ മൗലാനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിന് മദ്‌റസാ ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തതായി കേസ് അന്വേഷിക്കുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഐ മഗ്രാന പറഞ്ഞു. ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആണ്‍കുട്ടികളെ പണം നല്‍കി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ശേഷമാണ് ആണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ഇതുവരെ പത്ത് വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയെന്നും ഇരകളുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായിമദ്രസയില്‍ ഉറുദു പഠിപ്പിക്കുന്ന അധ്യാപകനാണ് ഇയാള്‍.