കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്ത് സിക്ക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറു കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സാമ്പിളുകളുടെ പരിശോധന വലിയ തോതില്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ 645 സാമ്പിളുകള്‍ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു. ഇതില്‍ 253 സാമ്പിളുകള്‍ രോഗലക്ഷണമുള്ളവരില്‍ നിന്ന് ശേഖരിച്ചതാണെന്നും 103 സാമ്പിളുകള്‍ ഗര്‍ഭിണികളില്‍ നിന്നാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വൈറസ് പടരുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതര്‍ ആവശ്യപ്പെട്ടു. കൊതുക് പെരുകുന്നത് തടയാന്‍ ഡോര്‍ ടു ഡോര്‍ സാനിറ്റൈസേഷനും ഫോഗിംഗ് ഡ്രൈവുകളും വിപുലമായി നടത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.