മുംബൈ: പത്ത് കമ്പനികളില്‍ ഏഴ് സ്ഥാപനങ്ങള്‍ വിപണി മൂലധനത്തിലുണ്ടാക്കിയ വര്‍ധന 53,799.78 കോടി രൂപയായി വര്‍ധിച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവയാണ് വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. അതേസമയം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂലധനത്തില്‍ കുറവുമുണ്ടായി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിലെ കണക്കാണിത്.
മികച്ച നേട്ടമുണ്ടാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി വിഹിതം 20,162.14 കോടി വര്‍ധിച്ച് 7,15,106.70 കോടിയായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂലധനത്തില്‍ 11,010.5കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 5,78,899.21 കോടിയായാണ് വിഹിതമുയര്‍ന്നത്.
ഇന്‍ഫോസിസിന്റേത് 8,572.72 കോടി രൂപ ഉയര്‍ന്ന് 2,94,496.80 കോടിയായും ടിസിഎസിന്റെ മൂല്യം 5,628 കോടി ഉയര്‍ന്ന് 7,64,164.46 കോടിയായും, ഐടിസിയുടേത് 4,041 കോടി വര്‍ധിച്ച് 3,34,129.43 കോടിയാകുകയും ചെയ്തു. എസ്ബിഐയുടെ വിഹിതം 2,989.74 കോടി കൂടി 2,32,887.11 കോടിയായി. എച്ച്ഡിഎഫിയുടേത് 1,395 കോടി വര്‍ധിച്ച് 3.33,851.32 കോടിയുമായി. ഈ കാലയളവില്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിഹിതം 3,58,506.65 കോടിയായും, കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 2,54,173.16 കോടിയായും, മാരുതിയുടേത് 2,83,555 കോടി രൂപയായും കുറയുകയാണുണ്ടായത്.