കൊച്ചി: എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍ക്ക് നാളെ മുതല്‍ പത്ത് ദിവസം അവധി പ്രഖ്യാപിച്ചു. വേനല്‍ചൂട് കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അടിയന്തര നടപടി.
സൂര്യാഘാതം സംഭവിക്കുന്നത് ഒഴിവാക്കാന്‍ പകല്‍ പതിനൊന്ന് മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധിതര്‍ ഈ സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.