പത്തു രൂപ നാണയങ്ങളുടെ നിരോധനം; വിശദീകരണവുമായി ആര്‍ബിഐ രംഗത്ത്

10_rupeese_coins

ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ നിരോധിച്ചിട്ടില്ലെന്ന വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. കച്ചവടക്കാരും, ബസുകളിലും പത്തു രൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇത്തരമൊരു വിശദീകരണവുമായി ആര്‍ബിഐ രംഗത്തെത്തിയത്. പത്തു രൂപാ നാണയം സ്വീകരിക്കുന്നില്ലെന്നിന്റെ നിരവധി പരാതികള്‍ ആര്‍ബിഐയ്ക്ക് ലഭിച്ചിരുന്നു.

നേരത്തെ ആര്‍ബിഐ നാണയം നിര്‍ത്താലാക്കാന്‍ പോകുകയാണെന്ന ഊഹോപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പലരും കൈയ്യില്‍ എത്തുന്ന പത്തു രൂപ നാണയം പെട്ടന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, എല്ലാ 10 രൂപാ നാണയങ്ങളും സാധുവാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് ഇപ്പോള്‍ വിനിമയത്തിന് ഉപയോഗിക്കുന്നത്. ഓരോ തവണ പുതിയ നാണയം ഇറക്കുമ്പോഴും രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. 2009 മുതല്‍ ലാണ് പത്തു രൂപാ നാണയങ്ങള്‍ വിനിമയത്തിനെത്തിയത്. ഇത് പണമിടപാടുകള്‍ക്കായി സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.

10 രൂപാ നാണയം നിയമപ്രകാരം സാധുതയുള്ളത് തന്നെയാണ്. ജനങ്ങള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും മടിച്ചു നില്‍ക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല 10 രൂപാ നാണയത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി വിപണിയില്‍ ഇറങ്ങിയിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യമന്വേഷിച്ച് റിസര്‍വ് ബാങ്കില്‍ ആളുകളുടെ വിളിയെത്തിയപ്പോഴാണ് വിശദീകരണവുമായാണ് അധികൃതര്‍ രംഗത്തെത്തിയത്.

Top