കഴുത്തില്‍ കയര്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ പത്ത് വയസുകാരന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു. ഇന്ന് രാവിലെ പാലക്കാട് ഇരട്ടയാലിലായിരുന്നു സംഭവം.

മരുതറോഡ് എന്‍എസ്എസ് സ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുല്‍ ആണ് മരിച്ചത്. ഇരട്ടയാല്‍ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനാണ് മരിച്ച അതുല്‍. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു.

 

Top