ന്യൂഡൽഹി : 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ തെണ്ടുൽക്കർ. എൻജിഓ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാനൊരുങ്ങുന്നത്. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്കാണ് സച്ചിൻ സഹായം ഒരുക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും താരം പങ്കാളിയായിട്ടുണ്ട്. കൊവിഡിൽ ബുദ്ധിമുട്ടുന്ന 5000 ആളുകൾക്ക് ഒരു മാസത്തേക്ക് ഭക്ഷണം നൽകുമെന്ന് സച്ചിൻ നേരത്തേ അറിയിച്ചിരുന്നു. അപ്നാലയ എന്ന എന്‍.ജി.ഒ. വഴിയാണ് സച്ചിന് 5000 പേര്‍ക്കു ഭക്ഷണമെത്തിച്ചത്.
എന്നാൽ ഇത്തവണ ഈ കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഒരുക്കുന്ന കാര്യത്തിലായിരിക്കും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക. സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുൻഝീൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് സച്ചിൻ സഹായിക്കുക. യുണിസെഫിൻ്റെ ഗുഡ്വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു.