ന്യൂഡല്‍ഹി: സച്ചിന്‍ ടെന്ഡുല്‍ക്കറിന്റെ ആത്മകഥയായ ‘പ്ലെയിംഗ് ഇറ്റ് മൈ വേ’ ആണ് പുതിയ റെക്കോര്‍ഡ് കൂടി ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് നേടിക്കൊടുത്തത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകമെന്ന ഖ്യാതി നേടിക്കൊണ്ട് പുസ്തകം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിക്കഴിഞ്ഞു.
ഹാച്ച്‌റ്റെ ഇന്ത്യ പബ്ലിഷ് ചെയ്ത പുസ്തകം 2014 നവംബര്‍ 6ന് ആണ് പുറത്തിറങ്ങിയത്. ഫിക്ഷന്‍ ആന്റ് നോണ്‍ ഫിക്ഷന്‍ കാറ്റഗറിയിലുള്ള മുഴുവന്‍ റെക്കോര്‍ഡും പുസ്തകം തകര്‍ത്തു കഴിഞ്ഞു.
ആദ്യ ദിവസം തന്നെ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫെര്‍നോ എന്ന പുസ്തകത്തിന്റെ പേരിലുള്ള പ്രീ ഓര്‍ഡര്‍ റെക്കോര്‍ഡ് പ്ലെയിംഗ് ഇറ്റ് മൈ വേ തകര്‍ത്തിരുന്നു. ഇപ്പോഴും ദിനം പ്രതി നിരവധി കോപ്പികളാണ് വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്നതെന്ന് പബ്ലിഷേര്‍സ് പറഞ്ഞു. 899 രൂപയാണ് പുസ്തകത്തിന്റെ വില.