ഫ്‌ളോറിഡ: അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് വീണ്ടും എത്തിയ സെറീന വില്യംസിനു തിരിച്ചടി. മടങ്ങി എത്തിയതിനു ശേഷം ആദ്യ ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടില്‍ പുറത്തായ താരം മയാമി ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
സെറീന പരാജയപ്പെട്ടത് ഇരുപതുകാരിയായ ജപ്പാന്‍ താരം നവോമി ഒസാക്കയോടാണ്. സ്‌കോര്‍ 6-3, 6-2 എന്നിങ്ങനെയാണ്. രണ്ടു സെറ്റിലും രണ്ടുതവണ വീതം സര്‍വ് നഷ്ടപ്പെട്ട സെറീനയ്ക്കു തിരിച്ചുവരവ് അസാധ്യമായി. കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ വെല്‍സ് ഓപ്പണിലെ വിജയത്തിളക്കത്തിന്റെ ആത്മവിശ്വാസവുമായാണ് നവോമി മയാമിയില്‍ എത്തിയത്.