ഒര്‍ലാന്‍ഡോ ചലഞ്ചര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം

ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ ചലഞ്ചര്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ ടെന്നീസ് താരം പ്രജ്നേഷ് ഗുണേശ്വരന്‍. തായ്പേയി താരം ടുങ് ലിന്‍ വു പിന്മാറിയതോടെയാണ് താരം ക്വാര്‍ട്ടറിലെത്തിയത്. എതിരാളിയായ ടുങ് ലിന്‍ വു പരിക്കേറ്റതിനാലണ് കളിയില്‍ നിന്നും പിന്മാറിയത്. 5-7, 7-5, 2-0 എന്ന സ്‌കോറിന് പ്രജ്നേഷ് മുന്നിട്ടുനില്‍ക്കുമ്പോഴാണ് എതിരാളിയുടെ പിന്മാറ്റം.

ആദ്യ സെറ്റ് (7-5)ലും രണ്ടാം സെറ്റിലും തോല്‍വിയിലേക്ക് വീഴാനിരിക്കെ മികച്ച പ്രകടനത്തിലൂടെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു പ്രജ്നേഷ്. രണ്ടാം സെറ്റില്‍ 2-5 എന്ന നിലയില്‍ പിന്നിലായ താരം അടുപ്പിച്ച് അഞ്ച് പോയന്റുകള്‍ നേടി 7-5 എന്ന സ്‌കോറിന് സെറ്റ് സ്വന്തമാക്കി ഏവരെയും ഞെട്ടിച്ചു.

ക്വാര്‍ട്ടറില്‍ പ്രജ്നേഷ് നേരിടുന്നത് 172-ാം സ്ഥാനത്തുള്ള കസാഖ്സ്ഥാന്റെ ദിമിത്രി പോപ്കോയെയാണ്. പ്രജ്നേഷ് ലോകറാങ്കിങ്ങില്‍ 137-ാം സ്ഥാനത്താണ്. ഈ സീസണില്‍ താരം മികച്ച ഫോമിലാണ്. ഈയിടെ കഴിഞ്ഞ ക്യാരി ചലഞ്ചര്‍ ടൂര്‍ണമെന്റില്‍ പ്രജ്നേഷ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Top