Tenny Joppen against ADGP Hemachandran in solar case

കൊച്ചി : സെക്രട്ടറിയേറ്റില്‍ സരിത എസ്.നായര്‍, ക്വാറി ഉടമ ശ്രീധരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം തന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന എഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍ കളവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്‍.

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കുകയായിരുന്നു ടെനി ജോപ്പന്‍. സരിത, ജോപ്പന്‍, ശ്രീധരന്‍നായര്‍ എന്നിവരുടെ സാന്നിദ്ധ്യം ഒരേ സമയം സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം എഡിജിപി ഹേമചന്ദ്രന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.

സരിതയെ മൂന്നു തവണ മാത്രമാണ് നേരില്‍ കണ്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നല്‍കാന്‍ സമയം ചോദിച്ച് അവരാണ് തന്റെ മൊബൈലില്‍ ബന്ധപ്പെട്ടത്. ഇതിനുള്ള അവസരം മുഖ്യമന്ത്രിയുടെ അനുമതിയോടെ ചെയ്തു നല്‍കി.

പിന്നീട് എത്രതവണ ഫോണില്‍ വിളിച്ചുവെന്ന് ഓര്‍ക്കുന്നില്ല. നിയസസഭയില്‍ വച്ച് സരിതയെ കണ്ടിട്ടില്ല. താന്‍ ഫോണില്‍ സരിതയെ വിളിക്കുമ്പോള്‍ ഭാര്യയും സംസാരിച്ചിരുന്നതായി ജോപ്പന്‍ മൊഴി നല്‍കി.

Top