തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി പ്രദർശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് കേസിലെ പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ കേസെടുക്കില്ല. ഡോക്യുമെന്ററി പ്രദർശനം നിരോധിച്ച് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ നിർവഹാമില്ലെന്നാണ് പൊലീസ് വിശദീകരണം. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ. ആകെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.