റിയ ചക്രബര്‍ത്തി വരുണ്‍ മിത്ര ഒന്നിക്കുന്ന പ്രണയചിത്രം ‘ജലേബി’ : പുതിയ ഗാനം കാണാം

റിയ ചക്രബര്‍ത്തിയും വരുണ്‍ മിത്രയും ഒന്നിക്കുന്ന പ്രണയചിത്രം ജലേബിയുടെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. തെരാ മെരാ രിശ്താ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന് അറാഫത് മെഹ്മൂദാണ്. ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് തനിഷ്‌ക് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് കൃഷ്ണകുമാറും, ശ്രേയ ഘോഷാലും ചേര്‍ന്നാണ്.

ഡല്‍ഹി ടൂര്‍ ഗൈഡ് ആയ വരുണുമായി റിയ പ്രണയത്തിലാകുകയാണ്. ഇവര്‍ വിവാഹം കഴിക്കുകയും പിന്നീട് പല പ്രശ്‌നങ്ങളും കാരണം ഇരുവരും പിരിയുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ട്രെയിനില്‍ വെച്ച് കാണുന്നു. വരുണ്‍ ആ സമയത്ത് വിവാഹിതനായിരിക്കും. പിന്നീടുള്ള സംഭവവികാസങ്ങളാണ് ചിത്രത്തില്‍. പുഷ്പദീപ് ഭരദ്വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷ് ബട്ട് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 12ന് തിയേറ്ററുകളിലെത്തും.

Top