ടോക്യോ: 5ജിയേക്കാള്‍ പത്തിരട്ടി വേഗതത്തില്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ 2020 ഓടുകൂടി യാഥാര്‍ഥ്യമായേക്കുമെന്ന് സൂചന. പുതിയ ടെറാഹര്‍ട്‌സ് ട്രാന്‍സ്മിറ്റര്‍ ഉണ്ടാക്കാനായുള്ള പരീക്ഷണം പുരോഗമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.
ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡേറ്റയും സെക്കന്‍ഡിന്റെ കെമാറ്റം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷണീയ ഘടകം.വരുംകാലത്തെ മാറ്റിമറിക്കാന്‍ പോകുന്ന അതിവേഗ വയര്‍ലെസ്സ് സാങ്കേതികത ഇതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലിഫോര്‍ണിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്‌സ് കോണ്‍ഫറന്‍സ് 2017 ലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടത്. സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്‌സ് വേഗം നല്‍കുന്ന ഒരു ട്രാന്‍മിറ്റര്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു. ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വികസന പാതയ്ക്കു പിന്നില്‍.